അരൂർ :[nadapuram.truevisionnews.com] ശബരിമലയിൽ അയ്യപ്പൻ്റെ സ്വർണം മോഷ്ടിച്ചവർക്ക് തെരഞ്ഞെടുപ്പിൽ വോട്ടിലൂടെ ജനങ്ങൾ മറുപടി നൽകണമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.
അരൂർ റോഡ്ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വികസനം അടിത്തട്ടിൽ ഫലപ്രദമായി നടപ്പാക്കാൻ യുഡിഎഫ് അധികാരത്തിൽ വരണമെന്നും പറഞ്ഞു.
സൂപ്പി നരിക്കാട്ടേരി, കെ.ടി അബ്ദുറഹിമാൻ, എം കെ ഭാസ്കരൻ, അഡ്വ. എ സജീവൻ, കളത്തിൽ ബാബു എന്നിവർ പ്രസംഗിച്ചു.
People should answer those who stole Sabarimala ayyappan's gold through votes - Shafi Parambil











































