Dec 9, 2025 07:33 PM

നാദാപുരം : (https://nadapuram.truevisionnews.com/)  തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത് കൃത്രിമ വിജയം നേടാൻ എൽഡിഎഫിനെ അനുവദിക്കില്ലെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സ്വതന്ത്ര വോട്ടെടുപ്പിന് അവസരമില്ലെന്ന് ചൂണ്ടികാട്ടി യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് എടച്ചേരി പഞ്ചായത്തിലെ 18 വാർഡുകളിലും തൂണേരി പഞ്ചായത്തിലെ പത്ത് പതിനൊന്ന് വാർഡായ കോടഞ്ചേരി, പുറമേരി പഞ്ചായത്തിലെ അരൂർ മേഖലയിലും പ്രത്യേക പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

മുൻകാലങ്ങളിൽ യുഡിഎഫ് പ്രവർത്തകർക്ക് ബൂത്തുകളിൽ ഇരിക്കാൻ സൗകര്യം ലഭിക്കാറില്ല. കള്ളവോട്ട് തടയാൻ വെബ് ക്യാമറ ആവശ്യമായ സ്ഥലത്ത് സ്ഥാപിക്കും . എന്ത് വിലകൊടുത്തും കള്ളവോട്ട് തടയുമെന്നും നേതാക്കൾ പറഞ്ഞു.

ഏത് നെറികെട്ട രീതിയിലും നാദാപുരം വാണിമേൽ ചെക്യാട് പഞ്ചായത്തുകൾ പിടിച്ചെടുക്കാനും തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിർത്താനുമാണ് എൽഡിഎഫ് ശ്രമിക്കുന്നത്.

ഇത്രമാത്രം ക്രമക്കേട് ഉള്ള വോട്ടർ പട്ടിക ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ജനാധിപത്യം സംരക്ഷിക്കാൻ ജീവൻ കൊടുക്കാനും തയ്യാറാണെന്നും നേതാക്കൾ പറഞ്ഞു. നിയോജക മണ്ഡലം കൺവീനർ അഡ്വ. എ സജീവ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Local elections: LDF will not be allowed to achieve artificial victory through fake votes - UDF

Next TV

Top Stories










News Roundup