നാദാപുരം: [nadapuram.truevisionnews.com] മുസ്ലിം യൂത്ത് ലീഗിൽനിന്ന് രാജിവെച്ച് സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച വാണിമേൽ പഞ്ചായത്ത് യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറിയായിരുന്ന ഷെഫീഖ് മാമ്പിലാക്കുളത്തെ സിപിഐഎം സ്വീകരിച്ചു.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി. ചാത്തു ചെമ്പതാക കൈമാറി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. സ്വീകരണ ചടങ്ങിൽ സിപിഐഎം ഏരിയ സെക്രട്ടറി എ. മോഹൻദാസ്, ടി. പ്രദീപ് കുമാർ, രാധിക ചിറയിൽ, കെ.പി. പ്രദീഷ്, എൻ.പി. വാസു, സി.കെ. ജലിൽ എന്നിവർ പങ്കെടുത്തു
CPI(M) welcomes Youth League leader






































_(17).jpeg)





