---
title: "സംസ്ഥാന ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കലാകായിക മേള 'കേളീരവം 2026' സമാപിച്ചു"
english_title: "The art and sports festival 'Kelieravam 2026' concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335908/the-art-and-sports-festival-kelieravam-2026-concludes"
published_at: "2026-01-12T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69648e29645b4_NADAPURAM4.jpg"
keywords: []
---

# സംസ്ഥാന ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കലാകായിക മേള 'കേളീരവം 2026' സമാപിച്ചു

> **Lead Summary:** **വളയം: [[nadapuram.truevisionnews.com]]** സംസ്ഥാന സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന കലാകായിക മേള കേളീരവം 2026 സമാപിച്ചു.

## Article Content

**വളയം: [[nadapuram.truevisionnews.com]]** സംസ്ഥാന സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന കലാകായിക മേള കേളീരവം 2026 സമാപിച്ചു.

സമാപന സമ്മേളനം ഇ.കെ വി ജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷയായി. ട്രോഫി വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് നിർവഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് കെ പി പ്രതീഷ്, പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് പ്രീത, വൈസ് പ്രസിഡൻ്റ് എം ദിവാകരൻ, പി പി ചാത്തു, ജിസിഐ പിടിഎ പ്രസിഡൻ്റ് എം കെ അഷ്റഫ്, ജനപ്രതിനി ധികളായ കെ വിനോദൻ, ഇ വി അറഫാത്ത്, സി വി കുഞ്ഞബ്ദു ള്ള, അഡ്വ. എ സജീവൻ, ശ്രീജി ത്ത് മുടപ്പിലായി, കെ കെ ദീപക്, സുരേന്ദ്രൻ, മജീദ് കുയ്യേരി തുടങ്ങിയവർ സംസാരിച്ചു.

മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡൻ്റ എം കെ അഷ്റഫ് രചന നിർവഹിച്ച സ്വാഗത ഗാനം കല്ലാച്ചി ജിസിഐയിലെ 18 വിദ്യാർഥികൾ ചേർന്ന് ആലപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖല ജോ. ഡയറക്ടർ ഡോ. പി ടി അഹമ്മദ് സൈത് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി റോഷിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335908/the-art-and-sports-festival-kelieravam-2026-concludes)