നാദാപുരം: [nadapuram.truevisionnews.com] ഗ്ലോബൽ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘ആദരം 26’ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ വർഗീയ പ്രചാരണത്തിലൂടെ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ശക്തികളെ ജനങ്ങൾ തിരിച്ചറിയണമെന്നും മാനവികതയും ഐക്യവും നിലനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സലാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിയുക്ത നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി. ജാഫറിനെയും ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വാലിഹ മജീദ്, കാർത്തിസി രാജീവ്, സി.പി. മുഹീദ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ടി. മുഹമ്മദലി, കെ.എം. ഹമീദ്, എൻ. ഹമീദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഷാദ് വി.എം, പാലോൽ കുഞ്ഞമ്മത്, ഖത്തർ ഐ.സി.ബി.എഫ് സെക്രട്ടറി ജഅഫർ തയ്യിൽ, വനിതാ ലീഗ് നേതാക്കളായ സക്കീന ഹൈദർ, അസ്മ നൗഫൽ മിത്തൽ വയൽ എന്നിവർ സംസാരിച്ചു. സി.പി. ഫൈസൽ സ്വാഗതവും നസീർ സി.പി നന്ദിയും രേഖപ്പെടുത്തി.
'Aadaram 26' inaugurated by Parakkal Abdullah











































