എടച്ചേരി:[nadapuram.truevisionnews.com] എടച്ചേരി നരിക്കുന്ന് യുപി സ്കൂളിൽ 1O6ാം വാർഷികത്തിന്റെ ഭാഗമായി വിട്രസ്റ്റ് കണ്ണാശുപത്രിയുടെയും ജെ ആർ സി യുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗനിർണയ ക്യാമ്പ് നടത്തി. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടിവി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പ്രേമൻ മഠത്തിൽ അധ്യക്ഷൻ വഹിച്ചു. ജെ ആർ സി കോഡിനേറ്റർമാരായ സൗമ്യ ,ധന്യ. എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സത്യൻ പാറോൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇല്യാസ് നന്ദിയും പറഞ്ഞു. നിരവധി പേർ പങ്കെടുത്തു.
Eye check-up camp held










































