നാദാപുരം: [nadapuram.truevisionnews.com] തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെഎസ്കെടിയു, ബികെഎംയു സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
ചുഴലിയിൽ നടന്ന സമരം ഏരിയ പ്രസിഡന്റ് ഇ.വി നാണു ഉദ്ഘാടനം ചെയ്തു. കെ ദിനേശൻ, ഒ അശോകൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അരൂർ പെരുമുണ്ടച്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ഏരിയ വൈസ് പ്രസിഡന്റ് കെ പി ബാലനും, വാണിമേൽ പോസ്റ്റ് ഓഫീസിനു മുന്നിലെ സമരം പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ് കുമാറും ഉദ്ഘാടനം ചെയ്തു.
Post office march in Nadapuram against the central government's stance








































