അഷ്യൂർഡ് പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ വിഹിതം ഒഴിവാക്കുക - ജോയിൻറ് കൗൺസിൽ

അഷ്യൂർഡ് പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ വിഹിതം ഒഴിവാക്കുക - ജോയിൻറ് കൗൺസിൽ
Feb 5, 2026 09:50 PM | By Roshni Kunhikrishnan

നാദാപുരം: ( nadapuram.truevisionnews.com)കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും സംസ്ഥാന ബജറ്റിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാനുള്ള തീരുമാനം സംഘടന നടത്തിയ ദീർഘകാല പ്രക്ഷോഭങ്ങളുടെ വിജയമാണെന്നും , അഷുവേർഡ് പെൻഷൻ പദ്ധതിയിൽ നിന്നും ജീവനക്കാരുടെ വിഹിതം പൂർണമായും ഒഴിവാക്കണമെന്നും ജോയിന്റ് കൗൺസിൽ നാദാപുരം മേഖല സമ്മേളനം ആവശ്യപ്പെട്ടു

കല്ലാച്ചി കെ ടി കണാരൻ സ്മാരക ഹാളിൽ നടന്ന നാദാപുരം മേഖലാ സമ്മേളനം ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് സുരേഷ് അധ്യക്ഷത വഹിച്ചു.

ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റാം മനോഹർ, ജില്ലാ വൈസ് പ്രസിഡണ്ട് ബാബു എൽ വി, പ്രമോദ് പി പി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് കെ ഷിജു സംഘടന റിപ്പോർട്ടും, മേഖല സെക്രട്ടറി എം രതീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പ്രമോദ് കെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി : നിധീഷ് പ്രസിഡൻറ് ) രതീഷ് എം (സെക്രട്ടറി) , പ്രമോദ് കെ (ട്രഷറർ), രജീഷ് പി എൻ, സുരേഷ് (വൈസ് പ്രസിഡണ്ട്മാർ), ശ്രീകല, നാണു പൈക്കാട്ടുമ്മൽ (ജോ: സെക്രട്ടറിമാർ), ബിനില(വനിതാ കമ്മറ്റി സെക്രട്ടറി), ശ്രീകല (വനിതാ കമ്മറ്റി പ്രസിഡൻറ്) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. നിധീഷ് കൃതജ്ഞത രേഖപ്പെടുത്തി.

Eliminate employee contributions in assured pension scheme - Joint Council

Next TV

Related Stories
നാദാപുരത്ത് നിയമബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

Feb 5, 2026 08:51 PM

നാദാപുരത്ത് നിയമബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

നാദാപുരത്ത് നിയമബോധവത്കരണ സെമിനാർ...

Read More >>
വാഗ്ദാനം ലംഘിച്ചു; വയൽപീടിക പാലത്തിന്റെ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു

Feb 5, 2026 03:20 PM

വാഗ്ദാനം ലംഘിച്ചു; വയൽപീടിക പാലത്തിന്റെ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു

വയൽപീടിക പാലത്തിന്റെ അറ്റകുറ്റപ്പണി നാട്ടുകാർ...

Read More >>
Top Stories