എടച്ചേരി: (https://nadapuram.truevisionnews.com/) കേന്ദ്രത്തിലെ മോദിയും കേരളത്തിലെ പിണറായി സർക്കാറുകളും വിമർശനത്തെ ഭയക്കുകയാണെന്നും വിരുദ്ധ അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കാനാണ് ശ്രമിക്കുന്നതെന്നും അസ്വ.കെ.എൻ.എ ഖാദർ പറഞ്ഞു. എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തക സംഗമവും, മുൻ എംഎൽഎ പണാറത്ത് കുഞ്ഞിമുഹമ്മദ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ അഭിപ്രായം പറയാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതൽ.എന്നാൽ ഇന്ത്യയിലും കേരളത്തിലും അത് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ പോലും വിരുദ്ധാഭിപ്രായങ്ങൾ പറയാൻ അവസരം ലഭിക്കുന്നില്ല.
കേരളത്തിലാകട്ടെ ശബരിമല സ്വർണ്ണ കൊള്ളയും കളവും അക്രമവും കൊണ്ട് കളങ്കിതമായ പിണറായി സർക്കാറിന്റെ തുടർ ഭരണം വേണ്ടെന്ന നിലപാടുമായി ഇടത് സഹയാത്രികരായ സാംസ്കാരിക നായകൻമാർ തന്നെ രംഗത്തു വരുന്നു. ഇവർക്കെതിരെ സോഷ്യൽ മീഡിയ വഴി ഇടത് സൈബർ സംഘങ്ങളും നേതാക്കളും രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.
സത്യം വിളിച്ചു പറയുന്നവർ ജയിലിലടക്കപ്പെടുന്നു. തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നു.പാർലമെന്റിൽ മുസ്‌ലിം പ്രാതിനിധ്യം ഒമ്പതു പേരിൽ മാത്രമായി ചുരുങ്ങി.അതുകൊണ്ടു തന്നെ വഖഫ് ബോർഡ് നിയമ ഭേദഗതി വരുത്തി.എസ്.ഐ. ആർ നടപ്പിലാക്കി പൗരത്വം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.അസ്തിത്വം തന്നെ ഇല്ലാതാവുന്ന ഒരവസ്ഥയിലൂടെയാണ് മതന്യൂനപക്ഷങ്ങൾ കടന്നുപോകുന്നത്.
ജനാധിപത്യപരവും സമാധാനപരവുമായ സമരങ്ങളിലൂടെ മതസംഘടനകൾ എല്ലാം ഒത്തുചേർന്ന് യുപിഎയ്ക്ക് പിന്നിൽ അണിനിരന്ന് ശക്തമായ മുന്നേറ്റം നടത്തണമെന്ന് അഡ്വ.കെ.എൻ.എ.ഖാദർ ആഹ്വാനം ചെയ്തു. എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഡോ.എം.കെ.മുനീർ അധ്യക്ഷത വഹിച്ചു. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച പൊതു പ്രവർത്തകനായിരുന്നു പണാറത്തെന്ന് കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി പണാറത്ത് അനുസ്മരണ പ്രഭാഷണം നടത്തി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പ്രവർത്തനം ഏറെ ബുദ്ധിമുട്ടും ദുഷ്കരവുമായ കാലത്താണ് അദ്ദേഹ ത്തെ പോലുള്ള പൂർവ്വ സൂരികൾ നടത്തിയത്. ഇന്ന് ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയ പ്രവർത്തനം പ്രത്യേകിച്ചും മുസ്ലിം ലീഗ് പാർട്ടി പ്രവർത്തനം പ്രയാസകരായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.കെ. അഹമ്മദ് മാസ്റ്റർ, ജനറൽ സെക്രട്ടറി എം പി ജഅഫർ മാസ്റ്റർ,നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, കേൺഗ്രസ്സ് നേതാവ് കെ.പി.ദാമോധരൻ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ശറഫുദ്ദീൻ. കെ.കെ, ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ, വാർഡ് മെമ്പർ ശാഫി തറമ്മൽ,കെ.എം.സി.സി. നേതാവ് പി.എ. തലായി,എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.മുഹമ്മദ് പഞ്ചായത്ത് ഭാരവാഹികളായ ഹാരിസ് പണാറത്ത്, കുഞ്ഞബ്ദുല്ല അമ്പിടാട്ടിൽ, കോവുക്കൽ മുഹമ്മദ്, ഇ.കെ. അബൂബക്കർ ഹാജി, കുഞ്ഞബ്ദുല്ല തയ്യുള്ളതിൽ, സി. പി. സലാം, സി.എച്ച്. മൊയ്തു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു
'The rulers are afraid of criticism' - Adv. KNAKhader

































