നാദാപുരം: [nadapuram.truevisionnews.com] സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കംപൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. ഒരു കൂട്ടം യുവാക്കൾ അപകടം ഉണ്ടാക്കും വിധം റോഡിൽ പടക്കങ്ങൾ നിരത്തി തീകൊളുത്തുകയായിന്നു.
യാത്രക്കാരെയും വാഹനങ്ങളെയും അപകടത്തിലാക്കും വിധമായിരുന്നു സംഘത്തിന്റെ ആഘോഷം. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു .
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാദാപുരം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു .
Wedding celebration with firecrackers in the middle of the road










































