വിസ്ഡം വേവ്സ് 2026; സെമിനാർ പരമ്പരയ്ക്ക് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ തുടക്കമായി

വിസ്ഡം വേവ്സ് 2026; സെമിനാർ പരമ്പരയ്ക്ക് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ തുടക്കമായി
Feb 17, 2026 07:10 PM | By Roshni Kunhikrishnan

നാദാപുരം :( nadapuram.truevisionnews.com ) പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ സെമിനാർ പരമ്പരയ്ക്ക് തുടക്കമായി. 'വിസ്ഡം വേവ്സ് ' 2026 എന്ന പേരിൽ നടത്തുന്ന സെമിനാർ പരമ്പര കോളേജിലെ വിവിധ അദ്ധ്യാപക വകുപ്പുമായി സഹകരിച്ച് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും ഗവേഷണ കൗൺസിലും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2026 ഫെബ്രുവരി 16 മുതൽ മാർച്ച്‌ 2 വരെയാണ് സെമിനാർ നടക്കുക.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ ഡോ : ഡി. പി ഗോഡ്വിൻ സമ്രാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ :എം. കെ മധുസൂദനൻ അധ്യക്ഷനായി. ട്രസ്റ്റ് ചെയർമാൻ അബ്ദുള്ള വയലോളി, സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള, ജനറൽ സെക്രട്ടറി പൊയിൽ ഇസ്മയിൽ സ്റ്റാഫ് സെകട്ടറി അഫ്ന ഹമീദ്, കോളേജ് യൂണിയൻ ചെയർമാൻ അബ്ദുൾ ഹാദി കെ.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷിയും വിവിധ സർവ്വകലാശാലയിലെ അധ്യാപകരും സെമിനാറിൽ സംവദിക്കും.

വിജ്ഞാനത്തിന്റെ വ്യതിരിക്ത മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന സെമിനാറിന്റെ ആദ്യ ദിവസം ബികോം ടാക് സാക്ഷന്റെ നേതൃത്വത്തിൽ ഇക്കോണമിക് ഇംപാക്റ്റ് ഓഫ് ജി. എസ് ടി ഇൻ ഇന്ത്യ എന്ന വിഷയത്തിൽ മടപ്പള്ളി ഗവ : കോളേജ് കോമേഴ്‌സ് വിഭാഗം, അസോസിയേറ്റ് പ്രൊഫസർ ഡോ : എം വി പ്രവീൺ , വികസിത് ഭാരത് ആൻഡ് ക്ലൈമറ്റ് റെസ്പോൺസിബിലിറ്റി. ഇന്ത്യ ഡ്യുവൽ ചാലഞ്ച് എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി സാമ്പത്തിക വിഭാഗം മേധാവി ഡോ : ഷഹർബാൻ എന്നിവർ സംഭാഷണം നടത്തി.

തുടർന്നുള്ള ദിവസങ്ങളിൽ ഇംപോർട്ടൻസ് ഓഫ് ഹിസ്റ്ററി ഇൻ അണ്ടർസ്റ്റാൻഡിംഗ് പ്രസന്റ് എന്ന വിഷയത്തിൽ ഡോ.ഇ അനസ് (അസിസ്റ്റന്റ് പ്രൊഫസർ,ചരിത്ര വിഭാഗം മേധാവി എൻ എ എം കോളേജ് കല്ലിക്കണ്ടി )ഭാഷയുടെ വ്യാകരണം സാഹിത്യത്തിലും പത്രഭാഷയിലും എന്നതിനെ സംബന്ധിച്ച് പത്രപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷിയും, കരിയർ ഓപ്പർച്യുനിറ്റീസ് ഫോർ അറബിക് പ്രൊഫഷണൽസ് എന്ന വിഷയത്തിൽ വി വി അജിദർ (അസ്സിസ്റ്റന്റ് പ്രൊഫസർ ഗവ : കോളേജ് കാസർഗോഡ് ) ടെക്നോളജിക്കൽ ഇന്നൊവേഷൻസ് ഇൻ സ്റ്റോക്ക് മാർക്കറ്റ് എന്നതിൽ ഡോ : എം അഖിലേഷ് ( പിജി ആന്റ് റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ്, ഗവ : കോളേജ് മടപ്പള്ളി )

കാലാവസ്ഥ വ്യതിയാന കാലഘട്ടത്തിൽ സാഹിത്യ ആഖ്യാനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെപ്പറ്റി ഷിജിത്ത്.ടി ( അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ് പോണ്ടിച്ചേരി )ഹിന്ദി കവിതയിലെ സാമൂഹ്യപരതയെ സംബന്ധിച്ച് ഡോ. വൈ. യു ജയ ( അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് ഹിന്ദി ഗവ : കോളേജ് മടപ്പള്ളി )

സ്മാർട്ട്‌ ലേണിoഗ് വിത്ത്‌ എ ഐ എന്നതിൽ മുനഫർ കാപ്പിൽ ( യു ജി സി ലൈബ്രേറിയൻ എൻ. എ എം കോളേജ് കല്ലിക്കണ്ടി )ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ആന്റ് കൺസ്യുമർ സെൻട്രിക് സ്ട്രാറ്റജീസ് ഇൻ മോഡേൺ മാർക്കറ്റിംഗ് എന്ന വിഷയത്തിൽ കെ രാജേഷ് ( അസിസ്റ്റന്റ് പ്രൊഫസർ പിജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് ഗവ : കോളേജ് മൊകേരി )സ്റ്റാർട്ടപ്സ് ആന്റ് ഇന്നൊവേഷൻ ഐഡിയാസ് ഇൻ ടു ഇംപാക്റ്റ് എന്നതിൽ ഡോ : കെ പി മുഹമ്മദ് ( അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് നിലഗിരി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് ഓട്ടോണമസ് , തലൂർ )

ഡയബെറ്റിക് മേലിറ്റസ് നേരത്തെയുള്ള കണ്ടെത്തൽ, രോഗ പുരോഗതി, ചികിത്സ തന്ത്രങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ : കവിത (അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് മെഡിക്കൽ ബയോ കെമിസ്ട്രി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ സയൻസ് തലശ്ശേരി )എന്നിവർ സംഭാഷണം നടത്തും.

വൈവിധ്യമാർന്ന സെക്ഷനുകളിലൂടെയുള്ള ചോദ്യോത്തരവേളയും ചർച്ചയും കുട്ടിക്കളിൽ അറിവിന്റെ പുതിയ സരണികൾ തുറക്കുമെന്ന് സംഘാടകർ അറിയിച്ചു. പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാർ പരമ്പരയുടെ സമാപന സമ്മേളനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ ഡീനും ടീച്ചർ എഡ്യൂക്കേഷൻ മുൻ ഡയറക്ടറുമായ ഡോ. കേളു ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. മധുസൂധനൻ അധ്യക്ഷതയും,സെമിനാർ കോ ഓർഡിനേറ്റർ ഷിംജിത്ത് മൂലയിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യും

Seminar series begins at Puliyaw National College of Arts and Science

Next TV

Related Stories
പുറമേരി ഗ്രാമപഞ്ചായത്ത് ഇക്കോ സെൻസ് സ്കോളർഷിപ് വിതരണോദ്ഘാടനം

Feb 17, 2026 09:19 PM

പുറമേരി ഗ്രാമപഞ്ചായത്ത് ഇക്കോ സെൻസ് സ്കോളർഷിപ് വിതരണോദ്ഘാടനം

പുറമേരി ഗ്രാമപഞ്ചായത്ത് ഇക്കോ സെൻസ് സ്കോളർഷിപ്...

Read More >>
ബി സോൺ കലോൽസവ വിജയികളെ അനുമോദിച്ചു

Feb 17, 2026 08:43 PM

ബി സോൺ കലോൽസവ വിജയികളെ അനുമോദിച്ചു

ബി സോൺ കലോൽസവ വിജയികളെ...

Read More >>
എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി

Feb 17, 2026 07:14 PM

എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി

എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിൽ 15 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം

Feb 17, 2026 07:04 PM

നാദാപുരം ഗ്രാമപഞ്ചായത്തിൽ 15 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം

നാദാപുരം ഗ്രാമപഞ്ചായത്തിൽ 15 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക്...

Read More >>
അരങ്ങ് ഒഴിഞ്ഞു; ഐഎച്ച്ആർഡി നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കലോത്സവം സമാപിച്ചു

Feb 17, 2026 05:42 PM

അരങ്ങ് ഒഴിഞ്ഞു; ഐഎച്ച്ആർഡി നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കലോത്സവം സമാപിച്ചു

ഐഎച്ച്ആർഡി നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കലോത്സവം...

Read More >>
Top Stories










News Roundup






Entertainment News