ഇനി പുത്തൻ രുചി; ഇരിങ്ങണ്ണൂരിൽ 'ടേക്ക് എ ബ്രേക്ക്' കുടുംബശ്രീ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

ഇനി പുത്തൻ രുചി; ഇരിങ്ങണ്ണൂരിൽ 'ടേക്ക് എ ബ്രേക്ക്' കുടുംബശ്രീ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു
Feb 20, 2026 10:59 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  ഇരിങ്ങണ്ണൂരിലെ യാത്രക്കാർക്കും നാട്ടുകാർക്കും ആശ്വാസമേകി പുതിയ 'ടേക്ക് എ ബ്രേക്ക്' ഊട്ടുപുര കുടുംബശ്രീ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. മികച്ച ഭക്ഷണവും വിശ്രമ സൗകര്യവും ഒരുക്കുന്ന ഈ സംരംഭം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അശ്വിനി രാജീവ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങണ്ണൂരിലെ പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കാൻ ഈ പുതിയ ഊട്ടുപുരയിലൂടെ സാധിക്കുമെന്ന് ഉദ്ഘാടന വേളയിൽ അധികൃതർ വ്യക്തമാക്കി.

Kudumbashree Hotel begins operations in Iringannoor

Next TV

Related Stories
സാന്ത്വനത്തിന്റെ റമസാൻ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ റമസാൻ ഫണ്ട് സമാഹരണത്തിന് തുടക്കമായി

Feb 20, 2026 12:07 PM

സാന്ത്വനത്തിന്റെ റമസാൻ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ റമസാൻ ഫണ്ട് സമാഹരണത്തിന് തുടക്കമായി

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ റമസാൻ ഫണ്ട് സമാഹരണം...

Read More >>
ഹാൻഡ് ബോൾ ആവേശം; നാദാപുരം ടി.ഐ.എമ്മിൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

Feb 20, 2026 10:42 AM

ഹാൻഡ് ബോൾ ആവേശം; നാദാപുരം ടി.ഐ.എമ്മിൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

നാദാപുരം ടി.ഐ.എമ്മിൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ്...

Read More >>
ആവശ്യമുയർത്തി യൂത്ത് ലീഗ്; നാദാപുരം നിയമസഭാ സീറ്റിൽ ലീഗ് മത്സരിക്കണമെന്ന് യൂത്ത് ലീഗ്

Feb 20, 2026 09:22 AM

ആവശ്യമുയർത്തി യൂത്ത് ലീഗ്; നാദാപുരം നിയമസഭാ സീറ്റിൽ ലീഗ് മത്സരിക്കണമെന്ന് യൂത്ത് ലീഗ്

നാദാപുരം നിയമസഭാ സീറ്റിൽ ലീഗ് മത്സരിക്കണമെന്ന് യൂത്ത്...

Read More >>
 നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ  വെടിവച്ചു കൊന്നു

Feb 19, 2026 07:30 PM

നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു...

Read More >>
Top Stories

News Roundup