എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റായി ടി കെ മോട്ടി ചുമതലയേറ്റു. എടച്ചേരിയിലേ നിലവിലുള്ള കോൺഗ്രസ് മണ്ഡലം കമ്മിറ്റി രണ്ട് മണ്ഡലം കമ്മിറ്റിയായി വിഭജിച്ചു. കെ രമേശൻ മാസ്റ്ററാണ് ഇരിങ്ങണ്ണൂർ മണ്ഡലം പ്രസിഡണ്ട്.
പ്രവർത്തന സൗകര്യം പരിഗണിച്ചാണ് എടച്ചേരി മണ്ഡലം കമ്മിറ്റി ഇരിങ്ങണ്ണൂർ മണ്ഡലം എന്നിങ്ങനെ രണ്ടായി വിഭജിച്ചത്. എം.കെ.പ്രേംദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക കൺവെൻഷനിൽ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ടി കെ മോട്ടി ചുമതലയേറ്റത്.
നാദാപുരം ബ്ലോക്ക് കോൺസ് കമ്മറ്റി പ്രസിഡന്റ് മോഹനൻ പാറക്കടവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: കെ.എം. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ കെ.പി ദാമോദരൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പവിത്രൻ മാസ്റ്റർ, ബോക്ക് സിക്രട്ടറിമാരായ.സി. പവിത്രൻ മാസ്റ്റർ, എം.സി.മോഹനൻ, കെ രമേശൻ മാസ്റ്റർ സംസാരിച്ചു. ആലശ്ശേരി വാർഡ് കോൺഗ്രസ് പ്രസിഡന്റ് സി.ഐ രാഘവൻ സ്വാഗതവും, സിക്രട്ടറി കിഷോർ ചന്ത്രോത്ത് നന്ദിയും പറഞ്ഞു.
ചൊവ്വാഴ്ച ചേരുന്ന പ്രവർത്തക കൺവെൻഷനിൽ കെ രമേശൻ മാസ്റ്റർ ഇരിങ്ങണ്ണൂർ മണ്ഡലം പ്രസിഡണ്ട് ആയി ചുമതലയേൽക്കും.
T. K. Moti and K. Ramesan Master are the constituency presidents.











































