നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ വളപ്പിൽ താഴ കുറ്റിപ്രം വീട്ടിൽ റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് സഫീറ സഫീറ മൂന്നാംകുനി റോഡിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ റംല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ് മുഖ്യാതിഥിയായിരുന്നു.
നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നടന്ന ചടങ്ങിൽ വി.വി റിനീഷ്, എ.കെ സുബൈർ മാസ്റ്റർ, ഇബ്രാഹിം പുളിയച്ചേരി, ബാലകൃഷ്ണൻ പുളിക്കൽ, മണ്ടോടി ബഷീർ മാസ്റ്റർ തുടങ്ങിയവരും ഇബ്രാഹിം ഹാജി മേക്കോത്ത്, മുഹമ്മദ് കെ.ടി.കെ, സി.വി അബ്ദുൾ ഹമീദ്, അപ്പുണ്ണി, പത്മനാഭൻ എന്നിവരും സംബന്ധിച്ചു.
പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിൽ ഈ പുതിയ റോഡ് വലിയ പങ്കുവഹിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
VALAPPILTHAAZHE KUTTIPRAM ROAD DEDICATED TO VILLAGE










































