ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കൈതേരി മഠം തറവാട് ക്ഷേത്രം തിറ മഹോത്സവം മാർച്ച് മൂന്ന്, നാല്, അഞ്ച് തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ഉത്സവത്തിന്റെ ആദ്യദിനമായ ഇന്ന് രാവിലെ ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ഭഗവതിസേവയും ഗണപതിഹോമവും നടക്കും.
സന്ധ്യാസമയത്ത് നടക്കുന്ന കൊടിയേറ്റത്തിന് പിന്നാലെ അരിചാർത്തൽ, ശാസ്തപ്പന്റെ വെള്ളാട്ടം എന്നിവയും അരങ്ങേറും. നാലാം തീയതി ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് ചാമുണ്ഡിയുടെ ഉച്ചവെള്ളാട്ടും തുടർന്ന് തണ്ടാനെ തേടൽ, കലശം വരവ് എന്നിവയും നടക്കും.
കുട്ടിച്ചാത്തൻ, ഗുളികൻ, അസുരപുത്രൻ, വിഷ്ണുമൂർത്തി വെള്ളാട്ടങ്ങളാണ് പ്രധാന ചടങ്ങുകൾ. അഞ്ചാം തീയതി വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഇളങ്കോലം മേലേരിക്ക് അഗ്നി പകരുന്നതോടെ ഉത്സവത്തിന്റെ സമാപന ചടങ്ങുകൾക്ക് തുടക്കമാകും.
Kaitheri Math Tharavad Temple Thira Festival









































