നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പഞ്ചായത്തിലെ നരിക്കാട്ടേരി 252-ാം നമ്പർ ബൂത്തിൽ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നതായി പരാതി. രാഷ്ട്രീയ താൽപ്പര്യത്തോടെ അനധികൃതമായി വോട്ടുകൾ ചേർത്തുവെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ കളക്ടർക്കും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർക്കും പരാതി നൽകി.
ബിഎൽഒ ആയി ചുമതല നിർവ്വഹിക്കുന്ന നരിക്കാട്ടേരി എം.എൽ.പി സ്കൂൾ അധ്യാപകൻ ഉബൈദിനെതിരെയാണ് പ്രധാനമായും ആരോപണം ഉയർന്നിരിക്കുന്നത്. ബിഎൽഒ ഒത്താശ ചെയ്യാതെ ഇത്രയേറെ വോട്ടുകൾ അനധികൃതമായി ചേർക്കാൻ കഴിയില്ലെന്നാണ് സിപിഐഎം പറയുന്നത്.
ലോക്കൽ കമ്മിറ്റി അംഗം ഇ പി അപ്പുണിയാണ് പരാതി നല്കിയത്. കുറ്റ്യാടി നിയോജക മണ്ഡത്തിലെ വോട്ടറും 252 ബൂത്തിലെ സ്ഥിര താമസക്കാരല്ലത്ത 50 പേർ വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചതായി രേഖാമൂലം നല്കിയ പരാതിയിൽ പറയുന്നു.
വീട്ടുപേരില്ലാത്ത നിരവധി വോട്ടുകളും വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മേൽവിലാസത്തിന് പകരം വോട്ടറുടെ പേര് തന്നെയാണ് രേഖപ്പെടുത്തിയതും വോട്ടർ പട്ടികയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെ ആലോചിക്കുമെന്ന് സിപിഐഎം വ്യക്തമാക്കി.
Complaint of illegal votes being added in Nadapuram Panchayat


































