ചെക്യാട്: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ. ജമീല അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും ദൈനംദിന ജീവിതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഉപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ എന്നിവർ സംസാരിച്ചു.
കൂടാതെ മെമ്പർമാരായ കെ.കെ. അബ്ദുല്ല, കെ.പി. കുമാരൻ, സലീം ചെക്യാട്, ആത്തിക മുഹമ്മദ്, കെ. ദ്വര, റൈഹാനത്ത് പാറമ്മൽ, മൈമൂനത്ത് എം.പി., അഫ്‌സത്ത് കാളിയേടത്ത് എന്നിവരും പഞ്ചായത്ത് സെക്രട്ടറി കെ. ആഷിഖ് മുഹമ്മദ്, സൂപ്പർവൈസർ ബിന്ദു എന്നിവരും സാന്നിധ്യമറിയിച്ചു.
Panchayat distributes assistive devices to help the differently abled





































_(15).jpeg)





