തൂണേരി: (nadapuram.truevisionnews.com) കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി തൂണേരി ഗ്രാമപഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിന്റെ പ്രത്യേക പ്രോജക്ടിന് കീഴിലാണ് ഈ നിയമനം നടക്കുന്നത്.
താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി മാർച്ച് 12-ന് ഉച്ചയ്ക്ക് 1:30-ന് തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് അഭിമുഖം നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിശ്ചയിച്ച സമയത്ത് ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ആരോഗ്യ മേഖലയിൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ ഈ പുതിയ നടപടി.
Doctor appointed in Thuneri Panchayat









































