നാദാപുരം :( nadapuram.truevisionnews.com ) ഗുരുതരമായ രീതിയിൽ കരൾ രോഗം ബാധിച്ച നരിക്കാട്ടേരിയിലെ ചെറിയ തയ്യിൽ അസീസിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്ര ക്രിയ ഉൾപ്പെടെയുള്ള ചികിത്സക്ക് നരിക്കാട്ടേ രിയിൽ ചേർന്ന വിപുലമായ കൺവെൻഷനിൽ വെച്ച് ചികിത്സാ കമ്മറ്റിക്ക് രൂപം നൽകി. കൺവെൻഷൻ നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബാംഗ്ലത്ത് ഉത്ഘാടനം ചെയ്തു.
വി. അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, എം. പി. ജാഫർ മാസ്റ്റർ, എം. പി. സൂപ്പി, വി. അബ്ദുൽ ജലീൽ, സി. വി. അഷ്‌റഫ് മാസ്റ്റർ, മുഹ്സിൻ വളപ്പിൽ, മണ്ടോടി ബഷീർ മാസ്റ്റർ, നിസാർ എടത്തിൽ, മുഹമ്മദ് വി.ടി. കെ, നാസറുദ്ധീൻ ഏ. വി, കെ. കെ ബഷീർ, വി. മൊയ്‌ദു,ഇബ്രാഹിം പൂളീചേരി,കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ, ചിറയിൽ മുസ്സഹജി, ഷംസീർ മാസ്റ്റർ ടി എന്നിവർ പ്രസംഗിച്ചു.
സൂപ്പി നേരിക്കാട്ടേരി ചെയർമാനും, മണ്ടോടി ബഷീർ മാസ്റ്റർ ജനറൽ കൺവീനറും, ടി. ഷംസീർ മാസ്റ്റർ കൺവീനറും, വി അമ്മ ദ് ഹാജി ട്രഷററു മായി101അംഗങ്ങൾ ഉൾകൊള്ളുന്ന വിപുലമായ കമ്മറ്റിക്ക് രൂപം നൽകി. ചികിത്സക്കായി അരക്കോടി രൂപ സ്വരൂപീക്കാൻ തീരുമാനിച്ചു
Aziz treatment committee formed in Cherithay










































