വളയം: (nadapuram.truevisionnews.com) അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8-ന് പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രദീഷ് കെ.പി പരിപാടി ഉദ്ഘാടനം ചെയ്തു.
വളയം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി പി.പി അനിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡുകളിൽ രണ്ടുതവണ മോട്ടോർസൈക്കിൾ സാഹസിക പ്രകടനം കാഴ്ചവെച്ച മോട്ടോർ ബൈക്ക് വിംഗ് ടീമിലെ പ്രമുഖ അംഗം ശ്രീമതി ജിൻസി എം.കെ ചടങ്ങിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തു.
വനിതാ വേദി സെക്രട്ടറി ശ്രീമതി ലിജി ടി. സ്വാഗതപ്രസംഗം നടത്തി. പ്രണവം ക്ലബ്ബ് സെക്രട്ടറി ഷാജി പി.സി, പ്രണവം ഗ്രന്ഥാലയം സെക്രട്ടറി ജിജിത്ത് പി, വനിതാവേദി അംഗം ശ്രീമതി സീന ശ്രീകാന്ത് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
തുടർന്ന് പ്രശസ്ത ലൈഫ് കോച്ചും മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ ദിലീപ് കണ്ടോത്ത് 'സ്ത്രീ ശാക്തീകരണം' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ചടങ്ങിന്റെ ഭാഗമായി റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രണവം ഗ്രന്ഥാലയം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
Women's Day was celebrated under the auspices of the Pranavam Women's Forum.


































.jpeg)
.jpeg)
.jpeg)





