---
title: "സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവുമായി വാണിമേൽ മുസ്ലിം ലീഗ്; ഭൂമിവാതുക്കലിൽ യുദ്ധവിരുദ്ധ റാലി നടത്തി"
english_title: "Anti-war rally held at Bhumivathukkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346994/anti-war-rally-held-at-bhumivathukkal"
published_at: "2026-03-11T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10aa0cd2c1_nada5.jpg"
keywords: []
---

# സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവുമായി വാണിമേൽ മുസ്ലിം ലീഗ്; ഭൂമിവാതുക്കലിൽ യുദ്ധവിരുദ്ധ റാലി നടത്തി

> **Lead Summary:** **വാണിമേൽ: [ **ലോകസമാധാനത്തിന് ഭീഷണിയുയർത്തുന്ന അമേരിക്കൻ സാമ്രാജ്യത്വ നയങ്ങൾക്കെതിരെ വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭൂമിവാതുക്കൽ അങ്ങാടിയിൽ പ്രതിഷേധാർഹമായ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

## Article Content

**വാണിമേൽ: [ **ലോകസമാധാനത്തിന് ഭീഷണിയുയർത്തുന്ന അമേരിക്കൻ സാമ്രാജ്യത്വ നയങ്ങൾക്കെതിരെ വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭൂമിവാതുക്കൽ അങ്ങാടിയിൽ പ്രതിഷേധാർഹമായ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

ലീഗ് ഹൗസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ചിക്കപ്പുറത്ത് മൊയ്തുവിന് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു.

അമേരിക്കയുടെ കടന്നുകയറ്റങ്ങൾക്കെതിരെയും യുദ്ധക്കൊതിക്കെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കി നിരവധി പ്രവർത്തകർ അണിനിരന്ന റാലി ജൂബിലി കോർണറിലാണ് സമാപിച്ചത്. തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിലും എം.പി ജാഫർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ചീക്കപ്പുറത്ത് മൊയ്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.സി ആലിക്കുട്ടി സ്വാഗതം ആശംസിച്ചു. റാലിക്ക് എം.കെ അഷ്റഫ്, വി.കെ മൂസ മാസ്റ്റർ, ഒ.പി കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ കുഞ്ഞാലി മാസ്റ്റർ, പി.കെ മമ്മു ഹാജി, സി.വി അഷ്റഫ്, ഒ. മുനീർ, കെ.വി ആരിഫ് തുടങ്ങി നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ പ്രമുഖ നേതാക്കൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346994/anti-war-rally-held-at-bhumivathukkal)