---
title: "പാചകവാതക പ്രതിസന്ധി; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് ധർണ്ണ"
english_title: "LDF dharna in front of Kallachi Post Office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347468/ldf-dharna-in-front-of-kallachi-post-office"
published_at: "2026-03-13T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3d251129a9_nada1.jpg"
keywords: []
---

# പാചകവാതക പ്രതിസന്ധി; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് ധർണ്ണ

> **Lead Summary:** **നാദാപുരം: [** പാചകവാതക പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് ധർണ്ണ നടത്തി.

## Article Content

**നാദാപുരം: [** പാചകവാതക പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് ധർണ്ണ നടത്തി.

എൽ.ഡി എഫ് നാദാപുരം മണ്ഡലം കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധർണ്ണ സമരം. സി.പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.പി ചാത്തു ഉദ്ഘാടനം ചെയ്തു.

ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സമദ് നരിപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. ടി.സുഗതൻ മാസ്റ്റർ, വത്സരാജ് മണലാട്ട് , കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു. എ.മോഹൻദാസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347468/ldf-dharna-in-front-of-kallachi-post-office)