Mar 13, 2026 07:43 PM

നാദാപുരം:(nadapuram.truevisionnews.com) മഞ്ഞപ്പള്ളിയിലെ പൊന്നും വിലയുള്ള ഭൂമി കൈക്കലാക്കാനുള്ള സ്വകാര്യ വ്യക്തികളുടെ നീതത്തിന് തിരിച്ചടി. ഇത് പൊതു ഭൂമി തന്നെയെന്ന് കോടതിയും ഇനി ഇവിടെ കളിസ്ഥലവും കൺവെൻഷൻ സെൻ്ററും നിർമ്മിക്കും.

വളയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മഞ്ഞപ്പള്ളിയിലെ ഭൂമി പൊതു സ്ഥലമാണെന്ന് കോടതി വിധി.വടകര സബ് കോടതി ജഡ്ജി ജോജി തോമസാണ് വിധി പ്രസ്ഥാവിച്ചത്. ഉടമസ്ഥാവകാശവാദവുമായി 35 സ്വകാര്യ വ്യക്തികൾ കോടതിയെ സമീപിക്കുകയായിരുന്നു.

തങ്ങളുടെ താണ് ഭൂമിയെന്ന് തെളിയിക്കാനുള്ള രേഖകളാേ തെളിവുകളോ ഹാജരാക്കാൻ എതിർകക്ഷിക്ക് സാധിച്ചില്ലെന്ന് മഞ്ഞപ്പള്ളി ഭൂസംരക്ഷണ സമിതി ഭാവാഹികൾ നാദാപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നൂറ് കൊല്ലത്തിലധികമായി നാട്ടുകാർ കളിസ്ഥലമായും പൊതു പരിപാടികൾ നടത്താനും, ഗ്രാമ പഞ്ചായത്ത് ,വിവിധ സ്കൂളുകൾ മേളകളും കായിക മത്സരങ്ങളും കേരളോത്സവം ഉൾപ്പടെ ക്ലബ്ബുകളുടെ ടൂർണമെൻ്റുകളും ഓണാഘോഷ പരിപാടികളും നടത്തുന്നതിൻ്റെ രേഖകൾ കണക്കിലെടുത്ത് ഇത് ' പൊതുസ്ഥലമാണെന്ന ഗ്രാമ പഞ്ചായത്തിൻ്റെ വാദം കോടതി അംഗീകരിച്ചതായും ഭാരവാഹികൾ പറഞ്ഞു.

പരിസരവാസികളായ വി.കെ.അമ്മദ് ഹാജി, തറോൽ കുഞ്ഞിരാമൻ, മണിക്കുന്നുമ്മൽ കണാരൻ, പുത്തോളിക്കുനി ഗംഗാധരൻ, പി.പി.അനൂപ്, എം.വി.ജയൻ എന്നിവരുടെ മൊഴിയും കോടതി വിശ്വാസത്തിലെടുത്തു.

കോടികൾ വിലമതിക്കുന്ന വളയം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ മഞ്ഞപ്പള്ളിയിലെ മൂന്ന് ഏക്കർ അമ്പത്തിരണ്ട് സെൻ്റ് സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം 20 വർഷത്തിലേറെയായി കോടതിയുടെ പരിഗണനയിലായിരുന്നു.

ഒരു സംഘം ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചാണ് നാട്ടുകാർ ഭൂസംരക്ഷണ സമിതി രൂപീകരിച്ച് 2022 ൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പ്രദീഷ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർ കൂടി കേസ്സിൽ കക്ഷി ചേരുകയായിരുന്നു. മൂന്നര വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കേസ്സ് ഗ്രാമപഞ്ചായത്തിന് അനുകൂലമാവുകയായിരുന്നു.

ഗ്രാമ പഞ്ചായത്തിന് വേണ്ടി അഡ്വ.കെ.കെ.അനിൽ രാജ്, അഡ്വ.ഹെൻലി എന്നിവർ ഹാജരായി. സ്ഥലത്ത് അത്യാധുനിക രീതിയിലുള്ള കളിസ്ഥലവും കൺവെൻഷൻ സെൻ്ററും നിർമ്മിക്കുമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പ്രദീഷ് പറഞ്ഞു.മഞ്ഞപ്പള്ളി ഭൂസംരക്ഷണസമിതി ഭാരവാഹികളായ കെ.പി.കുമാരൻ, സുനിൽകാവുന്തറ, പി.പി.അനൂപ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Court rules that land in Manjapally is public land

Next TV

Top Stories