പുറമേരി:(nadapuram.truevisionnews.com) പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്റർ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ചു കുടുംബശ്രീ അംഗങ്ങൾക്ക് പേരെന്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.സിഡിഎസ് ചെയർപേഴ്സൺ കെ.സ്വപ്ന അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലിറും ട്രെയിനറുമായ നയീം വാണിമേൽ ക്ലാസ്സ് നയിച്ചു. വാർഡ് മെമ്പർ ലിബിഷ, ടി.പ്രേമാനന്ദൻ,സിഡിഎസ് വൈസ് ചെയർപേഴ്സൺ എന്‍.ഡി.സവിത, അക്കൗണ്ടന്റ് കെ.പി.ബിന്ദു,കമ്മ്യൂണിറ്റി കൗൺസിലർ ഐശ്വര്യ,സിഡിഎസ്, എഡിഎസ് അംഗങ്ങൾ എന്നിവര്‍ സംബന്ധിച്ചു.
Content Highlight: Kudumbashree CDS organized a parenting class in the village.



































.jpeg)

.jpeg)







