എടച്ചേരി: (nadapuram.truevisionnews.com) കക്കംവെള്ളി ഒതയോത്ത് ശ്രീപരദേവതാ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. വാർഷികത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലം ഹരി ഗോവിന്ദൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി വിഷ്ണു ഹരി നമ്പൂതിരിയുടെ സഹകാർമികത്വത്തിൽ ദീപാരാധന, അത്താഴപൂജ തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ നടന്നു.
ചടങ്ങിൽ പങ്കെടുത്ത ഭക്തജനങ്ങൾക്ക് പായസദാനവും നടത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഇ.കെ. സജിത്ത് കുമാർ, സി. പത്മനാഭൻ നമ്പ്യാർ, ബാലൻ കഴിക്കാളി എന്നിവർ ആഘോഷങ്ങൾക്കും പൂജാ കർമ്മങ്ങൾക്കും നേതൃത്വം നൽകി.
നിരവധി ഭക്തജനങ്ങൾ പ്രതിഷ്ഠാ വാർഷിക ചടങ്ങുകളിൽ സംബന്ധിച്ചു.
Anniversary of the consecration of the Sri Paradevatha Temple in Kakkamvelli Othayoth











































