നാദാപുരം : (https://nadapuram.truevisionnews.com/) ഹാൾമാർക്ക് പബ്ലിക്കേഷൻ സംസ്ഥാന തലത്തിൽ നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾകളെ അനുമോദിച്ചു.
സംഗമം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാം കുനി നിർവ്വഹിച്ചു .റാങ്ക് വിജയികൾക്ക് മൊമൻ്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് റഹീം കോറോത്ത് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ എൻ കെ കുഞ്ഞാലി മാസ്റ്റർ,ഹെഡ് മാസ്റ്റർ ഫൈസൽ എം.കെ, സ്കൂൾ മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ പി അബ്ദുല്ല , പി.ടി.എ വൈസ് പ്രസിഡണ്ട് ഷഹീർ മുറിച്ചാണ്ടി , മാനേജിംഗ് കമ്മിറ്റി സെക്രട്ടറി നാസർ മാസ്റ്റർ നന്തോത്ത്, എംപിടിഎ പ്രസിഡണ്ട് നശ്‌വ സവാദ് ,പി.ടി.എ എക്സിക്യൂട്ടീവ് അംഗം സിദ്ദീഖ് കുപ്പേരിയിൽ എന്നിവർ സംസാരിച്ചു.
ഷംന വി.പി, ഷംനാസ് ടി.കെ, ഹസ്നത്ത് കെ.കെ, റസീന പി.കെ, അർഷിന വി.കെ, ഷഫീദ ,മിസ് രിയ എന്നിവർ സംബന്ധിച്ചു . അസ്മിന ടീച്ചർ സ്വാഗതവും സബീന ടീച്ചർ നന്ദിയും പറഞ്ഞു.
Scholarship Exam, Nadapuram North MLP School Pre-Primary students were felicitated.


























.png)
.jpeg)
.jpeg)





