---
title: "ഗ്യാസ് ലഭ്യത ഉറപ്പാക്കണം; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ"
english_title: "Traders protest in front of Kallachi Post Office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348358/traders-protest-in-front-of-kallachi-post-office"
published_at: "2026-03-18T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba405f4af1c_nada2.jpg"
keywords: []
---

# ഗ്യാസ് ലഭ്യത ഉറപ്പാക്കണം; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ

> **Lead Summary:** **നാദാപുരം:[ **എൽപിജി ഗ്യാസിന്റെ ലഭ്യത ഉറപ്പുവരുത്തുക, കച്ചവടക്കാർക്ക് വാണിജ്യ സിലിണ്ടറുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **എൽപിജി ഗ്യാസിന്റെ ലഭ്യത ഉറപ്പുവരുത്തുക, കച്ചവടക്കാർക്ക് വാണിജ്യ സിലിണ്ടറുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.

വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ധർണയുടെ ഉദ്ഘാടനം സമിതി ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. പ്രദീപൻ നിർവ്വഹിച്ചു. കെ.പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ നേതാക്കൾ സംസാരിച്ചു.

എൻ. കുമാരൻ, കെ. രമേശൻ, വിജീഷ് ഇരിങ്ങണ്ണൂർ, ഇബ്രാഹിം, ടി.വി. കുമാരൻ വാണിമേൽ, എം.ടി. കുഞ്ഞിരാമൻ എന്നിവർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പരിപാടിയിൽ മിൽമ സുരേഷ് സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348358/traders-protest-in-front-of-kallachi-post-office)