ഇരിങ്ങണ്ണൂർ:(https://nadapuram.truevisionnews.com/) ഇരിങ്ങണ്ണൂർ കച്ചേരി ഭാഗത്ത് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പാറതുണ്ടിയിൽ ഷൈജു, കുഴിമ്പിൽ മീത്തൽ ബാലൻ എന്നിവരുടെ വീടുകൾക്കാണ് മിന്നലേറ്റത്.
പുലർച്ചെ ഒരു മണിയോടെയുണ്ടായ അപകടത്തിൽ വീടുകളുടെ ഭിത്തികളിൽ വിള്ളൽ വീഴുകയും ഇലക്ട്രിക് ഉപകരണങ്ങൾ പൂർണ്ണമായും കത്തിയമരുകയും ചെയ്തു. വൻ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻ എംഎൽഎ ഇ.കെ. വിജയൻ, ടി. അനിൽകുമാർ, സി.കെ. അരവിന്ദാക്ഷൻ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
House damaged in strong lightning strike during Iringannoor concert




































_(8).jpeg)





