പാറക്കടവ്: (nadapuram.truevisionnews.com) പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിന്റെ കെട്ടിട നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പാറക്കടവിലെ ഒരു കൂട്ടം യുവാക്കൾ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കാനെത്തിയ യുഡിഎഫ് പ്രവർത്തകരെ തടഞ്ഞുകൊണ്ടായിരുന്നു യുവാക്കളുടെ ശക്തമായ പ്രതിഷേധം.
വർഷങ്ങളായി കെട്ടിട നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണെന്നും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ യാതൊരുവിധ തിരഞ്ഞെടുപ്പ് സഹകരണവും ഉണ്ടാവില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടിയും പരിഹാരവും ഉണ്ടാകാതെ ഇനി പ്രദേശത്ത് പ്രചാരണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ. വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നതിൽ തങ്ങൾക്കുള്ള അമർഷം വരും ദിവസങ്ങളിലും തുടരുമെന്ന് യുവാക്കൾ മുന്നറിയിപ്പ് നൽകി.
Youth League UDIF activists stopped in Parakkadava



































