Mar 28, 2026 03:03 PM

നാദാപുരം: (nadapuram.truevisionnews.com)  വാണിമേലിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരന് പരിക്കേറ്റു. വാണിമേൽ വയൽപീടികയിൽ പറമ്പത്ത് ഗഫൂറിന്റെ മകൻ ജസ്ലാൻ (10) ആണ് ആക്രമണത്തിനിരയായത്.

ഇന്ന് രാവിലെ വീടിന് സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. കൈക്ക് പരിക്കേറ്റ ജസ്ലാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വീട്ടുപരിസരത്ത് വെച്ച് തന്നെ ഇത്തരത്തിൽ ആക്രമണമുണ്ടായത് നാട്ടുകാർക്കിടയിൽ വലിയ ആശങ്ക പടർത്തിയിട്ടുണ്ട്.

Ten-year-old injured in wild boar attack in Vanimele

Next TV

Top Stories










News Roundup