നാദാപുരത്ത് ആവേശം വിതറി അഡ്വ. പി. വസന്തം; ഒന്നാംഘട്ട പര്യടനം ഇന്ന് വിഷ്ണുമംഗലത്ത് സമാപിക്കും

നാദാപുരത്ത് ആവേശം വിതറി അഡ്വ. പി. വസന്തം; ഒന്നാംഘട്ട പര്യടനം ഇന്ന് വിഷ്ണുമംഗലത്ത് സമാപിക്കും
Mar 29, 2026 11:53 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി. വസന്തത്തിന്റെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ മൂന്നാം ദിനം ഞായറാഴ്ച ആവേശപൂർവ്വം നടക്കും.

രാവിലെ 9 മണിക്ക് കുറുവന്തേരിയിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് 9.30-ഓടെ ചെക്യാടും 10 മണിക്ക് പാറക്കടവിലും സ്ഥാനാർഥി വോട്ടർമാരെ നേരിൽ കാണും. ഉച്ചയ്ക്ക് മുൻപായി ആവോലം, കോടഞ്ചേരി, കോട്ടേമ്പ്രം, ഇരിങ്ങണ്ണൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കും.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള രണ്ടാംഘട്ട പര്യടനം വൈകുന്നേരം 3.30-ന് തുരുത്തിയിൽ നിന്നാണ് പുനരാരംഭിക്കുന്നത്. തുടർന്ന് നോർത്ത്, പുതിയങ്ങാടി, കക്കംവെള്ളി എന്നിവിടങ്ങളിലെ വോട്ടർമാരെ സന്ദർശിച്ച ശേഷം 5.30-ഓടെ സ്ഥാനാർഥി നാദാപുരം ടൗണിലെത്തും.

സന്ധ്യയോടെ കുമ്മങ്കോട്, നരിക്കാട്ടേരി, കല്ലാച്ചി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാത്രി 7.30-ന് വിഷ്ണുമംഗലത്ത് വെച്ച് ഇന്നത്തെ പര്യടനത്തിന് സമാപനം കുറിക്കും. വൻ ജനപങ്കാളിത്തത്തോടെ സ്ഥാനാർഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ പ്രവർത്തകർ.

Adv. P. Vasantham's first leg of tour will conclude today

Next TV

Related Stories
അരൂരിൽ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു; നാശനഷ്ടങ്ങളില്ല

Mar 29, 2026 01:14 PM

അരൂരിൽ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു; നാശനഷ്ടങ്ങളില്ല

അരൂരിൽ കാറ്റിൽ വീടിന് മുകളിൽ തെങ്ങ്...

Read More >>
Top Stories










News Roundup