Apr 1, 2026 10:16 AM

നാദാപുരം: (nadapuram.truevisionnews.com) അരൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമായി പ്രവാസി കുടുംബങ്ങൾ രംഗത്തിറങ്ങുന്നു.

ഇതിന്റെ ഭാഗമായി കേരള പ്രവാസി സംഘം അരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമുണ്ടച്ചേരിയിൽ സംഘടിപ്പിച്ച കുടുംബസംഗമം രാഷ്ട്രീയ ശ്രദ്ധ നേടി. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പൂർണ്ണ പിന്തുണ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഉണ്ടാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഇ.കെ. അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പ്രവാസി ക്ഷേമ പദ്ധതികളും ചർച്ചയായി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. രാജൻ, ടി. അനിൽകുമാർ, സി. രാഗേഷ്, കെ.പി. അശോകൻ, സീന കരുവൻതാരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പി.ടി.കെ. അനീഷ് സ്വാഗതം ആശംസിച്ച യോഗത്തിന് കെ.കെ. നാണു നന്ദി രേഖപ്പെടുത്തി. 

Content Highlight: Expatriate families come forward for the success of KP Kunjhammad's child

Next TV

Top Stories










News Roundup