ആവേശമായി കെ.എം. അഭിജിത്തിന്റെ രണ്ടാംഘട്ട പര്യടനം; വളയത്ത് തുടക്കം

ആവേശമായി കെ.എം. അഭിജിത്തിന്റെ രണ്ടാംഘട്ട പര്യടനം; വളയത്ത് തുടക്കം
Apr 3, 2026 10:55 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.എം. അഭിജിത്തിന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കമായി. വളയം അങ്ങാടിയിൽ നടന്ന ചടങ്ങിൽ യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പര്യടനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ടി.എം.വി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. മുഹമ്മദ് ബംഗ്ലത്ത്, മോഹനൻ പാറക്കടവ്, എം.കെ. അഷ്റഫ് തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.

ഉദ്ഘാടനത്തിന് പിന്നാലെ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയ്ക്ക് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. മാമുണ്ടേരി, പിലാക്കൂൽ, കുറുവന്തേരി, മാട്ടാമ്മൽ തുടങ്ങി ഇരിങ്ങണ്ണൂർ വരെയുള്ള വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം തൂണേരി അങ്ങാടിയിൽ സമാപിച്ചു.

കെ.ടി. ജയിംസ്, പി.കെ. ഹബീബ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്ഥാനാർഥിയെ അനുഗമിച്ചു. രണ്ടാം ഘട്ട പര്യടനത്തിന്റെ അടുത്ത ഘട്ടം ഇന്ന് രാവിലെ ഒൻപത് മണിക്ക് കായക്കൊടി പഞ്ചായത്തിലെ ചങ്ങരംകുളത്ത് നിന്ന് ആരംഭിക്കും.

K.M. Abhijith's second leg of tour is exciting

Next TV

Related Stories
നൂറ്റാണ്ടിന്റെ തിളക്കത്തിൽ; എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു

Apr 3, 2026 11:18 AM

നൂറ്റാണ്ടിന്റെ തിളക്കത്തിൽ; എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു

എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു...

Read More >>
ക്ഷേത്ര ദർശനവും; ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ ചന്ദ്ര

Apr 2, 2026 10:04 PM

ക്ഷേത്ര ദർശനവും; ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ ചന്ദ്ര

ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ...

Read More >>
ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 2, 2026 08:33 PM

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം,ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്, മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup