നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക
Apr 4, 2026 10:03 PM | By Susmitha Surendran

നാദാപുരം: ജൈവോൽപ്പന്ന വിതരണ രംഗത്ത് ഏഴു വർഷത്തെ വിശ്വസ്തതയുമായി വടകരയിൽ പ്രവർത്തിക്കുന്ന 7ven Days Organics-ന്റെ രണ്ടാമത് ശാഖ കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ചു. പത്മശ്രീ ചെറുവയൽ രാമനാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

പുതിയ ചുവടുവെപ്പിന്റെ ഭാഗമായി, ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിൽ ചെറുധാന്യങ്ങൾക്കുള്ള പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ഏപ്രിൽ 5 (നാളെ) രാവിലെ 10:30-ന് കല്ലാച്ചിയിൽ പ്രത്യേക 'മില്ലെറ്റ് ഡേ' പരിശീലന ക്ലാസും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമായിരിക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. നസീറ ഒലക്കര (പൊന്നാനി ), അശ്വതി വയലോട്ട് (വയൽ ഓർഗാനിക്സ് പേരാമ്പ്ര) എന്നിവരാണ് മില്ലെറ്റ് പാചകം പരിചയപ്പെടുത്തുന്നത് .

പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ മില്ലെറ്റുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മില്ലെറ്റുകളുടെയും അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും വിപുലമായ ശേഖരം 7ven Days-ൽ ലഭ്യമാണ്.

ഇതിനു പുറമെ ജൈവ പച്ചക്കറികൾ, പഴങ്ങൾ, പലവ്യഞ്ജനങ്ങൾ, ജൈവ എണ്ണകൾ, ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഹോം ഡെലിവറി സൗകര്യവും സ്ഥാപനം നൽകുന്നുണ്ട്.

രജിസ്റ്റർ ചെയ്യാനുള്ള നമ്പർ : 7902 700777 , കല്ലാച്ചി: 7902 700777, വടകര: 7592 937777

Tomorrow in Kallachi; Training to prepare dishes from small grains, register today

Next TV

Related Stories
നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

Apr 4, 2026 10:56 PM

നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം...

Read More >>
ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

Apr 4, 2026 08:36 PM

ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ...

Read More >>
 കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:22 PM

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ...

Read More >>
മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

Apr 4, 2026 05:13 PM

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ്...

Read More >>
ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

Apr 4, 2026 03:17 PM

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം...

Read More >>
Top Stories

News Roundup