നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ, കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷം ലക്ഷ്യമിട്ടുള്ള സജീവ പ്രചാരണത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം.
തിങ്കളാഴ്ച രാവിലെ നരിപ്പറ്റ പഞ്ചായത്തിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ കൈവേലി ടൗൺ, നമ്പ്യത്താൻകുണ്ട്, കരുകുളം തുടങ്ങിയ ഇടങ്ങളിൽ സ്ഥാനാർത്ഥി നേരിട്ടെത്തി വോട്ടർമാരെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.
വാണിമേൽ പരപ്പുപാറയിൽ നടന്ന കുടുംബയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. നാദാപുരം, കല്ലാച്ചി ടൗണുകൾ കേന്ദ്രീകരിച്ചുള്ള വോട്ട് അഭ്യർത്ഥനയ്ക്ക് ശേഷം, വാണിമേലിൽ മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൽഡിഎഫ് പ്രവർത്തകരെ താലൂക്ക് ആശുപത്രിയിലെത്തി അവർ സന്ദർശിച്ചു.
വൈകുന്നേരത്തോടെ എൽഡിഎഫ് സംഘടിപ്പിച്ച കാവിലുംപാറ, മരുതോങ്കര റാലികളിലും സ്ഥാനാർത്ഥി സജീവ സാന്നിധ്യമായി. കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന റാലി പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
Adv. P. Vasantham's campaign to secure votes in Nadapuram






































