Apr 19, 2026 08:16 PM

നാദാപുരം : (nadapuram.truevisionnews.com) എസ്എഫ്ഐ നാദാപുരം ഏരിയ സെക്രട്ടറിയേറ്റ് അംഗം പാർത്ഥന് നേരെ കെഎസ് യു കോൺഗ്രസ്സ് സംഘത്തിന്റെ അക്രമണം. ഇന്നലെ രാത്രി 10 മണിയോടെ കടമേരി ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ പാർത്ഥനെ കോ ഓപ്പറേറ്റീവ് കോളേജിലെ കെഎസ് യു പ്രവർത്തകനായ കാർത്തിക് സിനുവും സംഘവും ചേർന്ന് മാരകമായി ആക്രമിച്ചുവെന്നാണ് പരാതി.

മർദ്ദനത്തിൽ പാർത്ഥന് കൈക്കും, തലയ്ക്കും, മുഖത്തും പരിക്ക് പറ്റിയിട്ടുണ്ട് . നാദാപുരം താലൂക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മുൻപ് ക്യാമ്പസ്സിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം. ഇത്തരം ലഹരി മാഫിയകളെ ഇനിയും പ്രതിരോധിക്കുമെന്നും നിയമ നടപടികൾ സ്വികരിക്കുമെന്നും ഈ സമീപനം തുടർന്നാൽ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും എസ് എഫ് ഐ നാദാപുരം ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവിശ്യപെട്ടു.

KSU Congress attacks SFI leader

Next TV

Top Stories










News Roundup