Apr 20, 2026 09:59 AM

നാദാപുരം: (nadapuram.truevisionnews.com) ആവോലത്ത് വർക്ക് ഷോപ്പിന് സമീപം നിർത്തിയിട്ടിരുന്ന കാർ അജ്ഞാതർ അടിച്ചുതകർത്തതായി പരാതി. കല്ലാച്ചി സ്വദേശി സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഐ 20 കാറാണ് ആക്രമിക്കപ്പെട്ടത്.

റോഡരികിൽ റിപ്പയറിങ്ങിനായി നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ പൂർണ്ണമായും തകർത്ത നിലയിലാണുള്ളത്. കഴിഞ്ഞ ദിവസമാണ് കാർ തകർത്ത വിവരം പുറത്തറിയുന്നത്.

സംഭവത്തെ തുടർന്ന് വാഹന ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്ത നടപടിയിൽ ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

A car parked in front of a workshop in Nadapuram was hit and destroyed

Next TV

Top Stories










Entertainment News