നാദാപുരം: (nadapuram.truevisionnews.com) വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച പ്രതിഭകളെ പേരോട് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. ചടങ്ങ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുഹ്സിൻ വളപ്പിൽ ഉദ്ഘാടനം ചെയ്തു. ബാസിൽ ടി പി അധ്യക്ഷനായി.
എം.ബി.ബി.എസ് പഠനം പൂർത്തീകരിച്ച മുഹമ്മദ് അഷ്മിൽ അരിയേരി, ജെ.ഇ.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് റാഹിബ് മേലാങ്കര, 39 ആം റാങ്കോടുകൂടി ഫിസിക്സിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കിയ മുർഷിദ് വെള്ളോളി എന്നിവരെയാണ് ആദരിച്ചത്.
കെ.എം സമീർ, ടി.കെ അബ്ബാസ്, മുഹമ്മദ് പേരോട് എന്നിവർ മൊമെന്റോ കൈമാറി. ഫിർദോസ് നാളൂർ, ജവാദ് ബിഎംബി, കെ.എം നൗഷാദ്, കെ.പി റിയാസ്, നാസർ വടക്കേകണ്ടി, അസ്ലം എം.വി.കെ, വാരിസ് യു കെ എന്നിവർ സംസാരിച്ചു.
Muslim Youth League pays tribute to those who have demonstrated excellence

































