May 3, 2026 09:08 AM

നാദാപുരം: (nadapuram.truevisionnews.com) അരനൂറ്റാണ്ടുകാലത്തെ ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ച് ഇത്തവണ നാദാപുരം മണ്ഡലത്തിൽ കെ.എം. അഭിജിത്ത് ഉജ്ജ്വല വിജയം കൈവരിക്കുമെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രവർത്തക സമിതി വിലയിരുത്തി.

നാദാപുരം ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ ഓരോ പഞ്ചായത്തുകളിലെയും വോട്ട് നിലകൾ വിശദമായി അവലോകനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ചരിത്രമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം.

വിജയം സുനിശ്ചിതമാണെങ്കിലും ആഹ്ലാദപ്രകടനങ്ങൾ അതിരുവിടരുതെന്ന് പാർട്ടി പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. നാദാപുരത്തെ സമാധാനാന്തരീക്ഷവും സാമൂഹിക ഐക്യവും തകരാത്ത രീതിയിൽ, തികഞ്ഞ സമചിത്തതയോടെയും ഉത്തരവാദിത്തത്തോടെയും മാത്രമേ വിജയാഘോഷങ്ങൾ നടത്താവൂ എന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

നാടിന്റെ സൗഹൃദത്തിന് പോറലേൽക്കുന്ന ഒരു പ്രവൃത്തിയും പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത് എന്നതിലാണ് പാർട്ടി ഊന്നൽ നൽകുന്നത്. മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ച യോഗം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

എം.പി. ജാഫർ മാസ്റ്റർ സ്വാഗതവും ടി.കെ. ഖാലിദ് മാസ്റ്റർ റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ വിശുദ്ധ ഹജ്ജ് കർമ്മത്തിന് തിരിക്കുന്ന വി.പി. കുഞ്ഞബ്ദുല്ല മാസ്റ്റർക്കും കുണ്ടിൽ സൈനബയ്ക്കും യാത്രയയപ്പ് നൽകി.

അഹമ്മദ് പുന്നക്കൽ, സി.വി.എം. വാണിമേൽ, അബ്ദുല്ല വയലോളി എന്നിവരുൾപ്പെടെ മണ്ഡലത്തിലെ നിരവധി പ്രമുഖ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.

Muslim League demands control over victory celebrations in Nadapuram

Next TV

Top Stories










News Roundup