വളയം: (nadapuram.truevisionnews.com) അംബേദ്കർ അരുവിക്കരയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു.
വളയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനോദൻ കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജിനീഷ് സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ലിനീഷ് അരുവി കരസ്വാഗതം പറഞ്ഞു
വളയം സി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ് പി.പി ആരോഗ്യ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. മഴക്കാല ശുചീകരണം, കൊതുകു നശീകരണം, പകർച്ചവ്യാധികളുടെ ലക്ഷണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ബീന കെ, ജിസ്ന, അതുൽ സി.എസ്, ചന്ദ്രൻ എൻ, സുമിത്ത് കെ.പി, വിനീഷ് കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ക്ലബ്ബ് വനിതാ കമ്മിറ്റി സെക്രട്ടറി ശോഭ സി നന്ദി രേഖപ്പെടുത്തി.
Health awareness class organized











































