---
title: "വാണിമേലിൽ സംഘർഷ നീക്കം: മുസ്ലിം ലീഗിന്റെ കൊടിമരം നശിപ്പിച്ചു"
english_title: "Muslim League flagpole destroyed in Vani Mel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357664/muslim-league-flagpole-destroyed-in-vani-mel"
published_at: "2026-05-06T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faf564f149f_5.jpg"
keywords: []
---

# വാണിമേലിൽ സംഘർഷ നീക്കം: മുസ്ലിം ലീഗിന്റെ കൊടിമരം നശിപ്പിച്ചു

> **Lead Summary:** **വാണിമേൽ: [ **നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ വാണിമേൽ പ്രദേശത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി പരാതി.

## Article Content

**വാണിമേൽ: [ **നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ വാണിമേൽ പ്രദേശത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി പരാതി.

മാമ്പിലാക്കൂൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന മുസ്ലിം ലീഗിന്റെ കൊടിമരം ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.

നാദാപുരം മേഖലയുടെ ചരിത്രത്തിൽ ഇത്തരം നിസ്സാര സംഭവങ്ങൾ പലപ്പോഴും വലിയ രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് വഴിമാറിയിട്ടുള്ളതിനാൽ, ഈ വിഷയത്തിൽ നിയമപാലകർ അടിയന്തരമായി ഇടപെടണമെന്നും സംഭവത്തെ ഗൗരവമായി കാണണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

അടുത്ത കാലത്തായി ഈ ഭാഗത്ത് ചില പ്രവർത്തകർ ലീഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് രാഷ്ട്രീയ പ്രകോപനങ്ങൾ ഉണ്ടാകുന്നത്.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം നിലനിൽക്കെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തി.

സംഭവത്തിൽ പ്രതികളെ ഉടൻ കണ്ടെത്തണമെന്നും ക്രമസമാധാന നില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357664/muslim-league-flagpole-destroyed-in-vani-mel)