---
title: "വീരമൃത്യു വരിച്ചവർക്ക് പ്രണാമം; കടത്തനാട് രാജാസ് സ്കൂളിൽ ഓപ്പറേഷൻ സിന്ദൂർ അനുസ്മരണം നടത്തി"
english_title: "Operation Sindoor commemoration held at Kadathanayakulam Raja's School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358544/Operation-Sindoor-commemoration-held-at-Kadathanayakulam-Raja's-School"
published_at: "2026-05-10T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0035507bfb6_13.jpg"
keywords: []
---

# വീരമൃത്യു വരിച്ചവർക്ക് പ്രണാമം; കടത്തനാട് രാജാസ് സ്കൂളിൽ ഓപ്പറേഷൻ സിന്ദൂർ അനുസ്മരണം നടത്തി

> **Lead Summary:** **പുറമേരി: [ **പാകിസ്ഥാൻ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ ഐതിഹാസികമായ ഓപ്പറേഷൻ സിന്ദൂറിനെ അനുസ്മരിച്ച് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റ് ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

**പുറമേരി: [ **പാകിസ്ഥാൻ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ ഐതിഹാസികമായ ഓപ്പറേഷൻ സിന്ദൂറിനെ അനുസ്മരിച്ച് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റ് ചടങ്ങ് സംഘടിപ്പിച്ചു.

കണ്ണൂർ 31 ബറ്റാലിയന്റെ നേതൃത്വത്തിലാണ് സ്കൂൾ യൂണിറ്റ് ഈ അനുസ്മരണ പരിപാടി നടത്തിയത്. ജമ്മു കശ്മീരിലെ പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരെയും മറ്റ് ഇരകളെയും ചടങ്ങിൽ സ്മരിക്കുകയും അവർക്കായി മൗനപ്രാർത്ഥന നടത്തുകയും ചെയ്തു.

ലോകസമാധാനത്തിന് വെല്ലുവിളിയാകുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ എൻസിസി ഓഫീസർ മുഹമ്മദ് റാഫി കളത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. ഭീകരവാദം രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

യൂണിറ്റ് അംഗങ്ങളായ അൻവിയ സുധീഷ്, ആയിഷ എ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358544/Operation-Sindoor-commemoration-held-at-Kadathanayakulam-Raja's-School)