കാർത്തികപ്പള്ളിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; കേസെടുത്ത് പോലീസ്

കാർത്തികപ്പള്ളിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; കേസെടുത്ത് പോലീസ്
May 12, 2026 01:32 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാർത്തികപ്പള്ളി മൊയിലോത്ത് കണ്ടി വീട്ടിൽ ശശീന്ദ്രന്റെ മകൻ ജിജിൻ രാജ് (35) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.40-ഓടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ജിജിൻ കുഴഞ്ഞുവീണ നിലയിൽ സുഹൃത്തും അയൽവാസിയുമായ വ്യക്തിയാണ് ആദ്യം കണ്ടത്. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ (സി.പി.ആർ) നൽകുകയും വില്യാപ്പള്ളി എം.ജെ. ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്തു.

Incident where a young man collapsed and died in Karthikappally

Next TV

Related Stories
Top Stories










News Roundup