നാദാപുരം: (nadapuram.truevisionnews.com) കായപ്പനച്ചിയിൽ ലഹരി ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. വാണിമേൽ സ്വദേശിയായ കൂവത്തൊട്ടുവീട്ടിൽ അമുൽ ജോസിനെയാണ് (31) പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെ കായപ്പനച്ചി മരമില്ലിന് സമീപമാണ് സംഭവം നടന്നത്. പോലീസ് സംഘം സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ കലഹസ്വഭാവത്തോടെ പെരുമാറുന്ന യുവാവിനെ ശ്രദ്ധയിൽപ്പെട്ടത്.
ലഹരിക്ക് അടിമപ്പെട്ട് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന അമുൽ ജോസ്, മരമില്ലിന് സമീപം ബഹളം വെക്കുകയും നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചെയ്ത കുറ്റം ബോധ്യപ്പെടുത്തി. 35(3) BNSS പ്രകാരം നോട്ടീസ് നൽകിയ ശേഷം ഇയാളെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Youth taken into custody in Kayappanachi




































.jpeg)





