എ പ്ലസ് പ്രവാഹം; എസ്എസ്എൽസിയിൽ മികച്ച വിജയവുമായി നാദാപുരം ഉപജില്ലയിലെ പൊതുവിദ്യാലയങ്ങൾ

എ പ്ലസ് പ്രവാഹം; എസ്എസ്എൽസിയിൽ മികച്ച വിജയവുമായി നാദാപുരം ഉപജില്ലയിലെ പൊതുവിദ്യാലയങ്ങൾ
May 16, 2026 10:51 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com)  ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയവുമായി നാദാപുരം ഉപജില്ലയിലെ പൊതുവിദ്യാലയങ്ങൾ. ഉപജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളായ വെള്ളിയോട് ജി.എച്ച്.എസ്.എസ്, നാദാപുരം ടി.ഐ.എം, പേരോട് എം.ഐ.എം, ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്, വിലങ്ങാട് സെന്റ് ജോർജ്, പുറമേരി കെ.ആർ.എച്ച്.എസ്.എസ്, ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ്.എസ് എന്നിവ നൂറുശതമാനം വിജയം കരസ്ഥമാക്കി നാദാപുരത്തിന്റെ പെരുമ ഉയർത്തി.

മികച്ച വിജയശതമാനത്തിനൊപ്പം തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും ഇത്തവണ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദ്യാലയങ്ങളിലെ വിജയവിവരങ്ങൾ പരിശോധിച്ചാൽ, വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 81 വിദ്യാർത്ഥികളിൽ 34 പേരും ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറിയിൽ പരീക്ഷയെഴുതിയ 301 പേരിൽ 26 പേരും എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.

നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 249 പേർ ഉയർന്ന വിജയം നേടിയപ്പോൾ അതിൽ 26 പേർ എ പ്ലസ് തിളക്കത്തിലാണ്. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആകെ പരീക്ഷയെഴുതിയ 434 വിദ്യാർത്ഥികളും വിജയം വരിച്ചു.

പേരോട് എം.ഐ.എമ്മിൽ 445 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 38 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മറ്റു വിദ്യാലയങ്ങളിലും സമാനമായ രീതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറിയിൽ 162 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 11 പേരും, വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 68 കുട്ടികളിൽ 9 പേരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി നൂറുമേനി നേട്ടത്തിന് അർഹരായി.

കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 205 കുട്ടികളിൽ 24 പേർ എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കി. വളയം ഗവ. ഹയർ സെക്കൻഡറിയിൽ 270 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 21 പേരും, വാണിമേൽ ക്രെസന്റ് സ്കൂളിൽ പരീക്ഷ എഴുതിയ 547 പേരിൽ 49 വിദ്യാർത്ഥികളും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉപജില്ലയുടെ വിജയഗാഥയ്ക്ക് തിളക്കമേറ്റി.

Public schools in Nadapuram sub-district achieve excellent results in SSLC

Next TV

Related Stories
യാത്രാ ദുരിതം; അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു

May 15, 2026 02:38 PM

യാത്രാ ദുരിതം; അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു

അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു...

Read More >>
കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 15, 2026 01:01 PM

കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories










News Roundup