---
title: "'അയാൾ ഹീറോയാടാ'; ഓട്ടോയിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി"
english_title: "Driver sets an example by returning money received from auto to owner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360091/driver-sets-an-example-by-returning-money-received-from-auto-to-owner"
published_at: "2026-05-18T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa0a6824c4_5.jpg"
keywords: []
---

# 'അയാൾ ഹീറോയാടാ'; ഓട്ടോയിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി

> **Lead Summary:** **എടച്ചേരി: [** ഓട്ടോറിക്ഷയിൽ നിന്ന് കളഞ്ഞുകിട്ടിയ വൻതുക ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ. ഞായറാഴ്ച ഉച്ചയ്ക്ക് എടച്ചേരി ടൗണിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത മഠത്തിൽ അശോകൻ എന്നയാളിന്റെ 15,000 രൂപയാണ് യാത്രാമധ്യേ നഷ്ടപ്പെട്ടത്.

## Article Content

**എടച്ചേരി: [** ഓട്ടോറിക്ഷയിൽ നിന്ന് കളഞ്ഞുകിട്ടിയ വൻതുക ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ. ഞായറാഴ്ച ഉച്ചയ്ക്ക് എടച്ചേരി ടൗണിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത മഠത്തിൽ അശോകൻ എന്നയാളിന്റെ 15,000 രൂപയാണ് യാത്രാമധ്യേ നഷ്ടപ്പെട്ടത്.

തുടർന്ന് ഓട്ടോറിക്ഷയിൽ പരിശോധന നടത്തിയ ഡ്രൈവർ കെ.പി. ഷാജിക്ക് ഈ പണം ലഭിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടതറിയാതെ വിഷമിച്ച അശോകന്റെ മകൻ പ്രേമനെ ഷാജി നേരിട്ട് കണ്ടെത്തുകയും, കളഞ്ഞുകിട്ടിയ തുക പൂർണ്ണമായും സുരക്ഷിതമായി കൈമാറുകയും ചെയ്തു.

ഇന്നത്തെ കാലത്ത് കാണാൻ കഴിയാത്ത ഇത്തരം സത്യസന്ധതയും മാതൃകാപരമായ പ്രവർത്തനവും കാഴ്ചവെച്ച ഓട്ടോഡ്രൈവർ കെ.പി. ഷാജിയെ നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് ഹൃദയപൂർവ്വം അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360091/driver-sets-an-example-by-returning-money-received-from-auto-to-owner)