---
title: "ഭരണമാറ്റത്തിൽ സന്തോഷം; ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്ന് നാദാപുരത്ത് വെൽഫെയർ പാർട്ടി"
english_title: "Welfare Party demands consideration for Dalit, tribal and minority groups"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360137/welfare-party-demands-consideration-for-dalit-tribal-and-minority-groups"
published_at: "2026-05-18T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ab97d3bc6f_12.jpg"
keywords: []
---

# ഭരണമാറ്റത്തിൽ സന്തോഷം; ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്ന് നാദാപുരത്ത് വെൽഫെയർ പാർട്ടി

> **Lead Summary:** **നാദാപുരം: [**[ ]കേരളത്തിലുണ്ടായ ഭരണമാറ്റം ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്ന് വെൽഫെയർ പാർട്ടി നാദാപുരം നിയോജക മണ്ഡലം ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം: [**[ ]കേരളത്തിലുണ്ടായ ഭരണമാറ്റം ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്ന് വെൽഫെയർ പാർട്ടി നാദാപുരം നിയോജക മണ്ഡലം ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു.

പുതിയ ഭരണസംവിധാനത്തിന് കീഴിൽ അധികാര സ്ഥാനങ്ങളിൽ ദലിത്, ആദിവാസി, മുസ്ലിം, ക്രിസ്ത്യൻ, പിന്നാക്ക ഹിന്ദു വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അർഹവും ആനുപാതികവുമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ കെ.സി. അൻവർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കളത്തിൽ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ നേതാക്കളായ ടി.കെ. മമ്മു, പി. ആയിഷ, ജലീൽ നാമത്ത്, എം.എ. വാണിമേൽ, കുഞ്ഞാലി തോട്ടത്തിൽ, കെ.ടി. ശിഹാബുദ്ദിൻ, ഒ. മുജീബ് എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി പി.കെ. ബഷീർ സ്വാഗതപ്രസംഗം നടത്തിയ യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.പി. നാരായണൻ സമാപന പ്രസംഗവും നന്ദിയും നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360137/welfare-party-demands-consideration-for-dalit-tribal-and-minority-groups)