#latest news #Hotel #Price #Vadakara
വടകര: (https://vatakara.truevisionnews.com/) ഹോട്ടലുകളിലെ അന്യായമായ വിലവർധന പിൻവലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ഗ്യാസ് വിലവർധനയുടെ മറവിൽ ഹോട്ടലുടമകൾ ആരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം അമ്പത് ശതമാനത്തിലേറെ വില വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ദിനംപ്രതി ഹോട്ടലുകളെ മാത്രം ആശ്രയിക്കുന്ന ആയിരത്തിലേറെ തൊഴിലാളികൾ വടകരയിലുണ്ട്. ആയിരക്കണക്കിന് യാത്രക്കാരും സാധാരണക്കാരും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്.
ഏകപക്ഷീയമായി അടിച്ചേൽ പ്പിച്ച വിലവർധന പുനഃപരിശോധിക്കാൻ തയ്യാറാവാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും സി ഐടിയു തീരുമാനിച്ചു. യോഗത്തിൽ വേണു കക്കട്ടിൽ അധ്യക്ഷനായി. വി കെ വിനു, പി എം വിനോദൻ, കെ ടി പ്രേമൻ, സി വത്സകുമാർ, വി എം രാജൻ എന്നിവർ സംസാരിച്ചു.
Content highlights:-Roll back unfair price hikes in hotels, demands rise










































