May 25, 2026 08:40 AM

#MKSukumaran #Martyr's memory #Valayam

വളയം:( https://nadapuram.truevisionnews.com/) ആർഎസ്എസ് വർഗീയ സംഘം വളയത്ത് അഴിഞ്ഞാടിയപ്പോൾ സിപിഐഎമ്മിന് പ്രതിരോധ കോട്ടതീർക്കുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ വളയം മാരാംകണ്ടിയിലെ എംകെ സുകുമാരൻ്റെ നാടിന് വേണ്ടിയുള്ള രക്തസാക്ഷിത്വത്തിന് 29 വർഷം തികയുന്നു.

രക്തസാക്ഷി അനുസ്മരണ പരിപാടികൾക്ക് വളയത്ത് തുടക്കമായി. ഇന്ന് പഞ്ചായത്തിലെ മുഴുവൻ തെരുവുകളിലും സിപിഐ എം പ്രവർത്തകർ ചെങ്കൊടി ഉയർത്തി പ്രഭാതഭേരികൾ നടത്തി. തുടർന്ന് വളയം കുറ്റിക്കാട്ടിൽ നിന്ന് മാരാം കണ്ടിയിലെ സ്‌മൃതി മണ്ഡപത്തിലേക്ക് പ്രകടനമായി എത്തിയ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.


തുടർന്ന് നടന്ന അനുസ്‌മരണ പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിപി ചാത്തു ഉദ്ഘാടനം ചെയ്തു. എം ദിവാകരൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ എൻ ദാമോദരൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.പി പ്രദീഷ് , എ കെ രവീന്ദ്രൻ എന്നിവർ സംസരിച്ചു. ഇന്ന് വൈകിട്ട് വളയം കുറ്റിക്കാട്ടിൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്യും.

Martyr's memory; 29 years since the passing of MK Sukumaran

#MKSukumaran #Martyr's memory #Valayam

Next TV

Top Stories










News Roundup






Entertainment News