ദീർഘകാല ആവശ്യത്തിന് പരിഹാരം; പാറക്കടവ് ടൗണിൽ പബ്ലിക് കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിന് തുടക്കമായി

ദീർഘകാല ആവശ്യത്തിന് പരിഹാരം; പാറക്കടവ് ടൗണിൽ പബ്ലിക് കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിന് തുടക്കമായി
May 27, 2026 12:02 PM | By Krishnapriya S R
#Latest News #Parakadav #Comfort Station

നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്തിലെ പ്രധാന കച്ചവട കേന്ദ്രമായ പാറക്കടവ് ടൗണിൽ ആധുനിക രീതിയിലുള്ള പബ്ലിക് കംഫർട്ട് സ്റ്റേഷൻ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവ്വഹിച്ചു. ടൗണിലെത്തുന്ന പൊതുജനങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പാറക്കടവ് ടൗണിൽ നിലനിന്നിരുന്ന പൊതുശുചിത്വ സൗകര്യങ്ങളുടെ വലിയ അഭാവം പരിഹരിക്കണമെന്നത് നാട്ടുകാരുടെയും വ്യാപാരികളുടെയും ദീർഘകാലത്തെ ആവശ്യമായിരുന്നുവെന്നും, അതിനാണ് ഇപ്പോൾ പരിഹാരമാകുന്നതെന്നും പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഒത്തുചേർന്നു. അഹമ്മദ് കുറുവയിൽ, സി.എച്ച്. ഹമീദ് മാസ്റ്റർ, സി.കെ. ജമീല, അബ്ദുല്ല കെ, ബീജ കെ, നുസ്രത് രയരോത്ത്, അഫ്സത്ത് കളിയേടത്ത്, ദ്വര കെ, അഡ്വ. ഫായിസ് ചെക്യാട്, സലീം, മൈമൂനത്ത് എം.പി, നസീയത് മാമുണ്ടേരി, റൈഹാനത് പറേമ്മൽ, ആത്തിക്ക മുഹമ്മദ് എന്നിവരും, അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ പി, ഹെഡ് ക്ലർക്ക് രമേശൻ പി.പി എന്നിവരും സംബന്ധിച്ചു. ഇതിനൊപ്പം വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Content Highlight: content highlights:- Construction of a public comfort station has begun in Parakkadavu Town.

#Latest News #Parakadav #Comfort Station

Next TV

Related Stories
പുത്തൻ യന്ത്രം ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് പുതിയ മെഷീൻ കൈമാറി

May 27, 2026 10:47 AM

പുത്തൻ യന്ത്രം ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് പുതിയ മെഷീൻ കൈമാറി

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് പുതിയ...

Read More >>
Top Stories










News Roundup






GCC News